നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; 16 വരെ മുഖ്യമന്ത്രിയായി തുടരുമെന്ന് ജെഡിയു

നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക്  നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; 16 വരെ മുഖ്യമന്ത്രിയായി തുടരുമെന്ന് ജെഡിയു

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, മറ്റ് എന്‍ഡിഎ നേതാക്കള്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് നിതീഷ് കുമാര്‍ സംസ്ഥാന നിയമസഭയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ബിഹാറിലെ ജനങ്ങള്‍ക്ക് നിതീഷ് കുമാര്‍ നന്ദി പറഞ്ഞു. അവരുടെ വിശ്വാസമാണ് തന്നെ രണ്ട് പതിറ്റാണ്ടിലേറെ സംസ്ഥാനത്തെ സേവിക്കാന്‍ പ്രാപ്തനാക്കിയതെന്ന് അദേഹം പറഞ്ഞു.

ജെഡിയുവില്‍ നിന്ന് കേന്ദ്രമന്ത്രി രാംനാഥ് താക്കൂര്‍ പാര്‍ട്ടിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ആകെ അഞ്ച് സീറ്റുകളാണുള്ളത്. മാര്‍ച്ച് 16 ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് വരെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് ജെഡിയു വൃത്തങ്ങള്‍ അറിയിച്ചു.

പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഇന്നലെ രാത്രി വൈകിയും ജെഡിയു നേതാക്കള്‍ ബിഹാറിലെ രാഷ്ട്രീയ മാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. പാര്‍ട്ടിയുടെ വിശാലമായ തന്ത്രത്തെക്കുറിച്ചും ബിഹാറിലെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ സാധ്യതകളെക്കുറിച്ചുമായിരുന്നു ചര്‍ച്ചകള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.