കുടിയേറ്റക്കാരല്ല വില്ലന്മാർ; ഓസ്‌ട്രേലിയയിലെ ഭവന പ്രതിസന്ധിക്ക് പിന്നിൽ വീടുകളുടെ നിർമ്മാണത്തിലെ മെല്ലെപ്പോക്കെന്ന് പഠന റിപ്പോർട്ട്

കുടിയേറ്റക്കാരല്ല വില്ലന്മാർ; ഓസ്‌ട്രേലിയയിലെ ഭവന പ്രതിസന്ധിക്ക് പിന്നിൽ വീടുകളുടെ നിർമ്മാണത്തിലെ മെല്ലെപ്പോക്കെന്ന് പഠന റിപ്പോർട്ട്

മെൽബൺ: ഓസ്‌ട്രേലിയ നേരിടുന്ന രൂക്ഷമായ ഭവന പ്രതിസന്ധിക്ക് കാരണം കുടിയേറ്റമല്ലെന്ന് പ്രമുഖ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ ഇൻഡിപെൻഡന്റ് സ്റ്റഡീസിന്റെ (CIS) പുതിയ റിപ്പോർട്ട്. കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറച്ചാൽ ഭവനക്ഷാമം പരിഹരിക്കപ്പെടുമെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ജനസംഖ്യ കൂടുന്നതിനനുസരിച്ച് വീടുകൾ നിർമ്മിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. നിലവിലെ കണക്കുകൾ പ്രകാരം പുതിയ വീടുകളുടെ നിർമ്മാണത്തിൽ ഏഴ് ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കുടിയേറ്റത്തെ പഴിക്കുന്നതിന് പകരം വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടുതൽ എഞ്ചിനീയർമാരും ആർക്കിടെക്റ്റുകളും നിർമ്മാണ വിദഗ്ധരും രാജ്യത്തെത്തുന്നത് നിലവിലെ പ്രതിസന്ധി മറികടക്കാനും വീടുകളുടെ നിർമ്മാണം വേഗത്തിലാക്കാനും സഹായിക്കും.

ചുരുക്കത്തിൽ പുറത്തുനിന്ന് വരുന്നവരെയല്ല മറിച്ച് രാജ്യത്തെ നിർമ്മാണ മേഖലയിലെ തടസങ്ങളെയാണ് നീക്കം ചെയ്യേണ്ടതെന്ന് പഠനം അടിവരയിടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.