കൊച്ചി: റോഡരികിലൂടെ നടന്നു പോവുകയായിരുന്ന അങ്കമാലി മോണിങ് സ്റ്റാര്‍ കോളജ് വിദ്യാര്‍ഥിനി ജാസ്ലിയ ജോണ്‍സനെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ ഓടിച്ച യുവ ഡോക്ടര്‍ സിറിയക് പി. ജോര്‍ജിനെ വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന് പിടികൂടി. വാഗമണ്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
നേരത്തേ ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് പിതാവ് ജോര്‍ജിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഒളിവില്‍ കഴിയവേ, വാഗമണ്‍ പൊലീസ് നടത്തിയ സാധാരണ പരിശോധനയ്ക്കിടയിലാണ് സിറിയക് പിടിയിലായത്.
പതിവ് പരിശോധനയ്ക്കിടെ ഇയാളെ കണ്ടതോടെ സംശയം തോന്നി. തുടര്‍ന്ന് കൂടുതല്‍ പരിശോധനകളും ചോദ്യം ചെയ്യലും നടത്തിയതോടെ സിറിയക് പി. ജോര്‍ജ് ആണ് ഇതെന്ന് പോലീസ് മനസിലാക്കി. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ഉടന്‍ തന്നെ അങ്കമാലി പൊലീസിന് കൈമാറും.
കഴിഞ്ഞ ശനിയാഴ്ചയാണ് സിറിയക് ഓടിച്ചിരുന്ന കാര്‍ ജാസ്ലിയയെ ഇടിച്ചു തെറിപ്പിച്ചത്. അപകടം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കാര്‍ ഓടിച്ചയാളെ പിടികൂടാത്തതിനാല്‍ പൊലീസിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാസ്ലിയ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ജാസ്ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്തു.
എടവനക്കാട് കളത്തിപ്പറമ്പില്‍ വീട്ടില്‍ ജോണ്‍സന്റെയും ലിമയുടെയും മകളാണ് ജാസ്ലിയ ജോണ്‍സണ്‍. അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായ ജാസ്ലിയ കോളജ് ഹോസ്റ്റലില്‍ താമസിച്ച് പാര്‍ട്ട് ടൈമായി ജോലിയും നോക്കിയിരുന്നു. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങവേയാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.