പുതിയ യാത്രാനുഭവം: കെഎസ്ആര്‍ടിസി ബിസിനസ് ക്ലാസ് ബസുകള്‍ ഈ മാസം മുതല്‍; ആദ്യ സര്‍വീസ് തിരുവനന്തപുരം-കൊച്ചി റൂട്ടില്‍

പുതിയ യാത്രാനുഭവം: കെഎസ്ആര്‍ടിസി ബിസിനസ് ക്ലാസ് ബസുകള്‍ ഈ മാസം മുതല്‍; ആദ്യ സര്‍വീസ് തിരുവനന്തപുരം-കൊച്ചി റൂട്ടില്‍

കൊച്ചി: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേശ് കുമാര്‍. എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകള്‍ക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകള്‍ നിരത്തിലിറങ്ങുകയെന്നും ഇത് സംസ്ഥാനത്തെ യാത്രാനുഭവങ്ങളില്‍ ഒരു പുതിയ അധ്യായം തുറക്കുമെന്നും മന്ത്രി പറഞ്ഞു.

യാത്രക്കാര്‍ക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യുന്നതിനൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാനാകും. ഈ മാസം 15 ഓടെ ബിസിനസ് ക്ലാസ് ബസ് എത്തും. എറണാകുളത്തെ നവീകരിച്ച കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ബിസിനസ് ക്ലാസ് ബസ് സര്‍വീസുകളുടെ ഉദ്ഘാടനവും ഇതേ വേദിയില്‍ നടന്നതായും മന്ത്രി പ്രഖ്യാപിച്ചു.

ബസ് വന്നാല്‍ ആദ്യം താന്‍ ഓടിച്ചു നോക്കുമെന്നും തിരുവനന്തപുരം-കൊച്ചി റൂട്ടിലാകും ആദ്യ സര്‍വീസെന്നും കെ.ബി ഗണേശ് കുമാര്‍ പറഞ്ഞു. വേദിയിലെ പ്രസംഗത്തിനിടെ ഹൈബി ഈഡന്‍ എംപി ഗണേശ് കുമാറിനെ പ്രശംസിച്ചു.

പറഞ്ഞത് ചെയ്യുന്ന ആളാണ് മന്ത്രി ഗണേശ് കുമാറെന്നും അതിന് ഉദാഹരണമാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ നവീകരണമെന്നും അദേഹം കെഎസ്ആര്‍ടിസിയുടെ ഐശ്വര്യമായി നിലനില്‍ക്കട്ടെയെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി പ്രീമിയം ബിസിനസ് ക്ലാസ് ബസ് സര്‍വീസ് ആരംഭിക്കുമെന്ന് നേരത്തേ തന്നെ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ദേശീയപാത വികസനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് വെറും മൂന്നോ നാലോ മണിക്കൂറിനുള്ളില്‍ യാത്ര സാധ്യമാക്കുന്ന ആധുനിക ബിസിനസ് ക്ലാസ് ബസ് സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.