ദുബായ് ക്രീക്ക് ഹാര്‍ബറില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം; കെട്ടിടത്തിന് തീപിടിച്ചു

ദുബായ് ക്രീക്ക് ഹാര്‍ബറില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം; കെട്ടിടത്തിന് തീപിടിച്ചു

ദുബായ്: ദുബായിലെ ക്രീക്ക് ഹാര്‍ബര്‍ മേഖലയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ഇന്ന് പലര്‍ച്ചെ 2.45 ഓടെയാണ് ഇവിടെയുള്ള കെട്ടിടത്തില്‍ ഡ്രോണ്‍ പതിച്ചത്. ആളപായമില്ല.


ക്രീക്ക് ഹാര്‍ബറിലെ ആഡംബര താമസ കെട്ടിടമായ അഡ്രസ് ക്രീക്ക് ഹാര്‍ബര്‍ (ടവര്‍ 2) ആണ് ആക്രമണത്തിന് ഇരയായത്. ഇതേ തുടര്‍ന്ന് കെട്ടിടത്തിന് തീപ്പിടിച്ചു. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീയണച്ചതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.

കെട്ടിടത്തിലുണ്ടായിരുന്ന താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും ആര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടില്ലെന്നും ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.