ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ സിറ്റിങ് എംഎല്‍എ റോഷി അഗസ്റ്റിന്‍ തന്നെ ആയിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന് കേരള കോണ്‍ഗ്രസ് എം ലീഡര്‍ ജോസ് കെ. മാണി. കേരള കോണ്‍ഗ്രസ് എമ്മിന്റെ ആദ്യ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് ഇത്.
കട്ടപ്പനയില്‍ 'വികസന മുന്നേറ്റ ജാഥ' സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ് കെ.മാണി.
2001 മുതല്‍ ഇടുക്കിയെ റോഷി അഗസ്റ്റിനാണ് പ്രതിനിധീകരിക്കുന്നത്. 2021 ല്‍ ഫ്രാന്‍സിസ് ജോര്‍ജിനെ 5573 വോട്ടുകള്‍ക്കാണ് അദേഹം പരാജയപ്പെടുത്തിയത്. സിറ്റിങ് എംഎല്‍എമാര്‍ തുടരുമെന്ന് കേരള കോണ്‍ഗ്രസ് എം നേരത്തെ സൂചന നല്‍കിയിരുന്നു. അതിനാല്‍ തന്നെ എംഎല്‍എമാര്‍ അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയിരുന്നു. ജോസ് കെ.മാണി പാലായില്‍ ഭവന സന്ദര്‍ശനം അടക്കമുള്ളവ നടത്തുന്നുമുണ്ട്.
അതേസമയം സിപിഎമ്മിന്റെ സ്ഥാനാര്‍ഥികളില്‍ പാര്‍ട്ടി 13 ന് തീരുമാനം എടുക്കുമെന്നിരിക്കെ കേരള കോണ്‍ഗ്രസ് എമ്മിന്റെ അധിക സീറ്റ് ആവശ്യങ്ങളില്‍ തീരുമാനം ആയിട്ടില്ല. കഴിഞ്ഞ തവണത്തെ 12 സീറ്റ് മാത്രമേ കേരള കോണ്‍ഗ്രസിന് കിട്ടൂ എന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.