അമേരിക്കയില്‍ ജൂത ദേവാലയത്തിന് നേരെ ആക്രമണം: എല്ലാവരും സുരക്ഷിതരെന്ന് എഫ്ബിഐ; അക്രമിയെ വെടിവച്ചു കൊന്നു

അമേരിക്കയില്‍ ജൂത ദേവാലയത്തിന് നേരെ ആക്രമണം: എല്ലാവരും സുരക്ഷിതരെന്ന് എഫ്ബിഐ; അക്രമിയെ വെടിവച്ചു കൊന്നു

പ്രവേശന കവാടത്തിലൂടെ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു

വാഷിങ്ടണ്‍: അമേരിക്കയിലെ മിഷിഗണില്‍ ജൂത ദേവാലയത്തിന് നേരെ ആക്രമണം. കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നു. വാഹനം ഇടിച്ച് ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ആക്രമണത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും എഫ്ബിഐ അറിയിച്ചു.

ഡിട്രോയ്റ്റ് നഗരത്തിനടുത്ത് 12000 അംഗങ്ങളുള്ള ടെംപിള്‍ ഓഫ് ഇസ്രയേല്‍ സിനഗോഗില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സിനഗോഗിലെ പ്രൈമറി സ്‌കൂളില്‍ 140 ഓളം കുട്ടികളുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ജൂത സമൂഹത്തെ ലക്ഷ്യം വച്ചുള്ള ആസൂത്രിത ആക്രമണമാണ് നടന്നതെന്നും എഫ്ബിഐ വ്യക്തമാക്കി.


ദേവാലയത്തിന്റെ മുന്‍വശത്തെ പ്രവേശന കവാടത്തിലൂടെ അക്രമി വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. വാഹനത്തില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ മിഷിഗണില്‍ താമസിക്കുന്ന ലെബനന്‍ വംശജനെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് ഉപയോഗിച്ച വാഹനം രജിസ്റ്റര്‍ ചെയ്തതിരിക്കുന്നതും ഇയാളുടെ പേരിലാണ്. അക്രമിയുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ ബെയ്റൂട്ടില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നതായാണ് പുറത്ത് വരുന്ന വിവരം. പരിശോധനയില്‍ വാഹനത്തില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പ്രതിയുടെ യഥാര്‍ത്ഥ ലക്ഷ്യത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രയേലും മിസൈല്‍ ആക്രമണങ്ങളിലൂടെ ഇറാനുമായി യുദ്ധം ആരംഭിച്ചതിന് ശേഷം ലോകമെമ്പാടുമുള്ള സിനഗോഗുകള്‍ ജാഗ്രത പാലിക്കുകയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.