തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമാകാന്‍ താല്‍പ്പര്യമില്ലെന്നും എന്നാല്‍ കായിക മേഖലയ്ക്കുള്ള അംഗീകാരമായി രാജ്യസഭാംഗത്വം ലഭിച്ചാല്‍ അത് സ്വീകരിക്കുമെന്നും അദേഹം തൃശൂരില്‍ പറഞ്ഞു.
ഒരു ദേശീയ താരം എന്ന നിലയില്‍ കായിക പ്രേമികള്‍ നല്‍കുന്ന സ്‌നേഹം നിലനിര്‍ത്താനാണ് തനിക്ക് താല്‍പ്പര്യം. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള ബിജെപി നേതത്വം തന്നെ വന്ന് കണ്ടിരുന്നു. കൂടാതെ കോണ്‍ഗ്രസ് നേതൃത്വവും മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം താന്‍ സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു.
തനിക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ബന്ധമുണ്ട്. ഒരു പാര്‍ട്ടിയുടെ മാത്രം ആളായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഇപ്പോള്‍ ലഭിക്കുന്ന പൊതുവായ സ്‌നേഹം നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്നുണ്ടെന്നും അദേഹം പറഞ്ഞു. അടുത്തിടെ നടന്ന പ്രധാനമന്ത്രിയുടെ ദൂതന്റെ സന്ദര്‍ശനത്തോടെ ഐ.എം വിജയന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും എന്ന തരത്തില്‍ വലിയ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനാണ് താരം ഇപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.