ചരിത്രം കുറിച്ച് ഛായാഗ്രാഹക ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ
ലോസ് ആഞ്ചലസ്: 98-ാമത് ഓസ്‌കര്‍ അവാര്‍ഡ് നിശയ്ക്ക് വര്‍ണാഭമായ തുടക്കം. സിന്നേഴ്‌സ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മൈക്കിള്‍ ബി. ജോര്‍ദന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ക്ലോയ് ഷാവോയുടെ ഹാംനെറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഐറിഷ് നടി ജെസി ബക്ക്‌ലി മികച്ച നടിക്കുള്ള ഓസ്‌കാറും നേടി. യുദ്ധ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് അവാര്‍ഡ് നിശ നടക്കുന്നത്.
സിന്നേഴ്‌സും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും തമ്മിലാണ് മികച്ച ചിത്രത്തിനുള്ള മത്സരം നടക്കുന്നത്. ഓസ്‌കര്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ നോമിനേഷമുകള്‍ വാരിക്കൂട്ടിയ ചത്രമാണ് റയാന്‍ കൂഗ്ലര്‍ സംവിധാനം ചെയ്ത സിന്നേഴ്‌സ്.
വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിനായി പോള്‍ തോമസ് ആന്‍ഡേഴ്‌സനാണ് മികച്ച സംവിധായകനുള്ള ഓസ്‌കര്‍ ലഭിച്ചത്. സിന്നേഴ്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മൈക്കല്‍ ബി ജോര്ദാന് മികച്ച നടനുള്ള ഓസ്‌കര്‍ ലഭിച്ചു. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനായി ഷോണ്‍ പെന്‍ ആണ് മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്ന ചിത്രത്തിനായി പോള്‍ തോമസ് ആന്‍ഡേഴ്‌സണാണ്. മികച്ച കാസ്റ്റിങിനുള്ള ഓസ്‌കറും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിനാണ്. മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം സിന്നേഴ്‌സിനും ലഭിച്ചു.
ഓസ്‌കര്‍ വേദിയില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ഛായാഗ്രാഹക ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ. ഈ വിഭാഗത്തില്‍ ഓസ്‌കര്‍ നേടുന്ന ആദ്യ വനിതയായി അര്‍ക്കപോ മാറി. സിന്നേഴ്‌സ് എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനാണ് ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ ഓസ്‌കറിന് അര്‍ഹയായത്.
അവാര്‍ഡുകള്‍
മികച്ച സഹനടി - എയ്മി മാഡിഗണ്‍ ( വെപ്പണ്‍സ് )
ആനിമേറ്റഡ് ചിത്രം- കെ പോപ്പ് ഡീമന്‍ ഹണ്ടേഴ്‌സ്
മികച്ച വസ്ത്രാലങ്കാരം- കേറ്റ് ഹാവ്‌ലി ( ഫ്രാങ്കന്‍സ്‌റ്റൈന്‍ )
മികച്ച മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ് -മൈക്ക് ഹില്‍, ജോര്‍ദന്‍, സാമുവല്‍, ക്ലിയോണ (ഫ്രാങ്കെന്‍സ്‌റ്റൈന്‍ )
മികച്ച സഹനടന്‍- ഷോണ്‍ പെന്‍ ( വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ )
മികച്ച കാസ്റ്റിങ്- വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍
മികച്ച അവലംബിത തിരക്കഥ- പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ ( വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ )
മികച്ച തിരക്കഥ - റയാന്‍ കൂഗ്ലെര്‍ ( സിന്നേഴ്‌സ് )
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ - ഫ്രാങ്കന്‍സ്‌റ്റൈന്‍
മികച്ച വിഷ്വല്‍ ഇഫക്ടുകള്‍ - അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം - ടൂ പീപ്പിള്‍ എക്‌സ്‌ചേഞ്ചിങ് സലൈവ, ദി സിങേര്‍സ്
മികച്ച ഡോക്യുമെന്ററി ഷോര്‍ട് ഫിലിം - ഓള്‍ ദി എംപ്റ്റി റൂംസ്
മികച്ച ഒറിജിനല്‍ സ്‌കോറിനുള്ള പുരസ്‌കാരം - സിന്നേഴ്‌സ്
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം - മിസ്റ്റര്‍ നോബടി എഗൈന്‍സ്റ്റ് പുടിന്‍
മികച്ച ഫിലിം എഡിറ്റിങ് - ആന്‍ഡി ജുര്‍ഗെന്‍സെന്‍ ( വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ )
മികച്ച ഛായാഗ്രഹണം - ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ( സിന്നേഴ്‌സ് )
മികച്ച സൗണ്ട് - എ1
മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം - സെന്റിമെന്റല്‍ വാല്യൂ
മികച്ച ഒറിജിനല്‍ സോങ് - ഗോള്‍ഡന്‍ ( കെ പോപ് ഡിമോണ്‍ ഹണ്‍ടേഴ്‌സ് )
മികച്ച സംവിധായകന്‍ - പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ ( വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ )
മികച്ച നടന്‍ - മൈക്കല്‍ ബി ജോര്‍ദാന്‍ ( സിന്നേഴ്‌സ് )
മികച്ച നടി - ജെസി ബക്ലി ( ഹാംനറ്റ് )
മികച്ച ഒറിജിനല്‍ സ്‌കോര്‍ -ലുഡ് വിഗ് ഗോയാണ്‍സണ്‍ (സിന്നേഴ്‌സ്)
മികച്ച ഡോക്യുമെന്ററി -മിസ്റ്റര്‍ നോബഡി എഗൈന്‍സ്റ്റ് പുടിന്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.