തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്‍ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്‍ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്‍ തീപിടിത്തം. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ സര്‍ജിക്കല്‍ ഐസിയുവിന് സമീപത്ത് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് തീ പടര്‍ന്നത്. ഇവിടെ ഉണ്ടായിരുന്ന അമ്പതോളം രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റിയതിനാല്‍ ആര്‍ക്കും പരിക്കോ ജീവഹാനിയോ ഉണ്ടായിട്ടില്ല. തീ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ടാം നിലയിലെ തീവ്രപരിചരണ വിഭാഗത്തിന്റെ ഐസിയുവിലെ പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ മെഷീനിലാണ് തീ പിടിച്ചത്. ഉടന്‍തന്നെ തീ അണയ്ക്കുകയും മെഷീന്‍ പുറത്തേക്ക് മാറ്റുകയും ചെയ്തു. ഈ ബ്ലോക്കിലുള്ള മറ്റ് രോഗികളെയും ഉപകരണങ്ങളും മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്ലാസ്റ്റിക് ഉപകരണങ്ങളിലടക്കം തീ പിടിച്ചതോടെ കടുത്ത പുക ബ്ലോക്കിലാകെ നിറഞ്ഞു. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടിലായി. പലരും പരിഭ്രാന്തരായി നിലവിളിക്കുകയും ചെയ്തു. തീ പിടിക്കുന്നത് കണ്ട് ഓടിയെത്തിയവരും കൂട്ടിരിപ്പുകാരും ജീവനക്കാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ചില്ലുവാതിലടക്കം അടിച്ചുപൊട്ടിച്ചാണ് ഐസിയുവിലുണ്ടായിരുന്ന രോഗികളെ പുറത്തെത്തിച്ചത്.

രോഗികളെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെ ഐസിയുവിലേക്ക് മാറ്റി. തിരുവനന്തപുരം മേയര്‍ വി.വി രാജേ് അടക്കമുള്ള സ്ഥലത്തെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.