തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ഡീലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. നേമത്ത് പോലും ജയിക്കില്ല. പാലക്കാട് ബിജെപിയെ ജയിപ്പിക്കാന്‍ സിപിഎം ഡീലുണ്ട്. പകരം ബിജെപി 10 സീറ്റുകളില്‍ സിപിഎമ്മിനെ സഹായിക്കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
ദുര്‍ബലനായ ആളെ സ്ഥാനാര്‍ത്ഥിയാക്കിയത് ഡീലിന്റെ ഭാഗമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. യുഡിഎഫ് അധികാരത്തിലേറി മൂന്ന് മാസത്തിനകം അഞ്ച് ഗ്യാരണ്ടികള്‍ നടപ്പിലാക്കും. കെഎസ്ആര്‍ടിസിയെ സ്വയംപര്യാപ്തമാക്കും. മുഖ്യമന്ത്രി പദവിക്ക് കോണ്‍ഗ്രസില്‍ മത്സരമില്ലെന്നും അദേഹം വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമാകാന്‍ ആഗ്രഹം ഉണ്ടായിരുന്നുവെന്നും സ്ഥാനമാനങ്ങള്‍ പലതും നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയിലാണെന്നും അദേഹം വെളിപ്പെടുത്തി. സിപിഎമ്മിലെ പോലെ കോണ്‍ഗ്രസില്‍ വടംവലി ഉണ്ടാകില്ല. ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. കെ.സി വേണുഗോപാലും ചെന്നിത്തലയുമായും ധാരണയുണ്ട്. എഐസിസി നടപടിക്രമം അനുസരിച്ചാകും നേതാവിനെ തിരഞ്ഞെടുക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.