ഒന്‍പത് രാജ്യങ്ങളുടെ വ്യോമപാതയ്ക്ക് ഡി.ജി.സി.എ വിലക്ക്; ആശങ്കയില്‍ ഗള്‍ഫ് മലയാളികള്‍

ഒന്‍പത് രാജ്യങ്ങളുടെ വ്യോമപാതയ്ക്ക് ഡി.ജി.സി.എ വിലക്ക്; ആശങ്കയില്‍ ഗള്‍ഫ് മലയാളികള്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ ഒന്‍പത് രാജ്യങ്ങളുടെ വ്യോമപാത ഡി.ജി.സി.എ വിലക്കിയതോടെ ഗള്‍ഫ് മലയാളികള്‍ പ്രതിസന്ധിയില്‍. 28 വരെ ഇതുവഴി വിമാന സര്‍വീസ് പാടില്ലെന്നാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശം.

ഒന്‍പത് വ്യോമപാതകളും ഹൈ റിസ്‌ക് മേഖലയിലാണെന്ന് ഡി.ജി.സി.എ വിലയിരുത്തല്‍. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സുരക്ഷാ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഈ മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കാനോ, പുനക്രമീകരിക്കാനോ, പാത മാറ്റാനോ സാധ്യതയുണ്ട്.

ബഹ്‌റിന്‍, ഇറാന്‍, ഇറാഖ്, ഇസ്രയേല്‍, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്‍, ഖത്തര്‍, യു.എ.ഇ വ്യോമപാതകള്‍ ഒഴിവാക്കണം. ഒമാന്‍, സൗദി അറേബ്യ എന്നിവയ്ക്ക് മുകളിലുള്ള വ്യോമപാതകളില്‍ സഞ്ചരിക്കാന്‍ കര്‍ശന ഉപാധികളോടെ അനുമതി നല്‍കി. 32000 അടിക്ക് താഴെ ഈ വ്യോമ പാതകളില്‍ വിമാനം പറത്തരുതെന്നും നിര്‍ദേശം ഉണ്ട്. സംഘര്‍ഷ ബാധിത രാജ്യങ്ങള്‍ പുറപ്പെടുവിക്കുന്ന എയറോനോട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്കേഷന്‍സ് (എ.ഐ.പി), നോട്ടീസസ് ടു എയര്‍മെന്‍ (നോട്ടാം) എന്നിവ ശ്രദ്ധിക്കണമെന്നും ഡി.ജി.സി.എ നിര്‍ദേശിച്ചു.

വിലക്ക് യൂറോപ്പ്, നോര്‍ത്ത് അമേരിക്ക തുടങ്ങിയ ഇടങ്ങളിലേക്കുള്ള സര്‍വീസുകളെയും ബാധിച്ചേക്കും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.