ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിത പാത ഉറപ്പാക്കണം; ഇറാന്‍ പ്രസിഡന്റുമായി നിര്‍ണായക ചര്‍ച്ച നടത്തി നരേന്ദ്ര മോഡി

ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിത പാത ഉറപ്പാക്കണം; ഇറാന്‍ പ്രസിഡന്റുമായി നിര്‍ണായക ചര്‍ച്ച നടത്തി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധം ആഗോള സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന ആശങ്കയ്ക്കിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ച നടത്തി. യുദ്ധം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് ഇരു നേതാക്കളും സംസാരിക്കുന്നത്. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിത പാത ഉറപ്പാക്കണമെന്ന് മോഡി ആവശ്യപ്പെട്ടു.

മേഖലയിലെ ഊര്‍ജ്ജ സ്രോതസുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ഊര്‍ജ്ജ വിതരണ ശൃംഖല തടസപ്പെടുന്നത് ലോകമെമ്പാടുമുള്ള വികസ്വര രാജ്യങ്ങളെ ബാധിക്കുമെന്ന് മോഡി ചൂണ്ടിക്കാട്ടി. ഈദ് ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാന്‍ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, ഉത്സവകാലം പശ്ചിമേഷ്യയില്‍ സമാധാനത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കട്ടെയെന്നും ആശംസിച്ചു.

കൂടാതെ ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ഇന്ത്യയുടെ സ്ഥിരമായ നിലപാട് അദേഹം ആവര്‍ത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.