സിഡ്നി: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിക്ക് ലക്കംബ മസ്ജിദിൽ വെച്ച് നേരിടേണ്ടി വന്നത് അപ്രതീക്ഷിതവും കനത്തതുമായ അപമാനം. റമദാൻ ചടങ്ങുകളിൽ പങ്കെടുക്കാൻ അതിഥിയായി എത്തിയ പ്രധാനമന്ത്രിയെ ആതിഥേയത്വം അരുളിയവർ തന്നെ അധിക്ഷേപ വാക്കുകൾ കൊണ്ട് നേരിടുന്ന കാഴ്ചയ്ക്കാണ് സിഡ്നി സാക്ഷ്യം വഹിച്ചത്.
മസ്ജിദിന്റെ മുൻനിരയിൽ ഇരുന്ന പ്രധാനമന്ത്രിയെ നോക്കി "ലജ്ജിക്കുക", "വംശഹത്യയെ പിന്തുണയ്ക്കുന്നവൻ" തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്നു. ഗാസയിലെയും ലെബനനിലെയും യുദ്ധങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകളിൽ പ്കതിഷേധിച്ച് ജനക്കൂട്ടം പ്രധാനമന്ത്രിക്ക് നേരെ ആക്രോശിക്കുകയായിരുന്നു. പരിപാടി പൂർത്തിയാക്കാൻ പോലും കഴിയാത്ത വിധം അന്തരീക്ഷം വഷളായതിനെത്തുടർന്ന് പ്രധാനമന്ത്രി അതീവ അസ്വസ്ഥനായി കാണപ്പെട്ടു.
മസ്ജിദിന്റെ പ്രധാന കവാടത്തിൽ വലിയൊരു ജനക്കൂട്ടം പ്രതിഷേധവുമായി തടിച്ചുകൂടിയിരുന്നു. അവരെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാതെ പ്രധാനമന്ത്രി തിരക്കിട്ട് മസ്ജിദിന്റെ പിൻവാതിൽ വഴി അതീവ രഹസ്യമായാണ് മടങ്ങിയത്. ഒരു രാജ്യത്തിന്റെ ഭരണത്തലവന് സ്വന്തം നാട്ടിലെ ഒരു ആരാധനാലയത്തിൽ വെച്ച് ഇത്തരമൊരു ദുരനുഭവം ഉണ്ടാകുന്നത് ലേബർ സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. തനിക്ക് ലഭിച്ച സ്വീകരണം വളരെ മികച്ചതായിരുന്നുവെന്നും ചില തീവ്ര നിലപാടുകാരാണ് പ്രതിഷേധത്തിന് പിന്നിലെന്നുമാണ് പ്രധാനമന്ത്രി പിന്നീട് അവകാശപ്പെട്ടത്.
വെസ്റ്റേൺ സിഡ്‌നിയിലെ ലകെംബ മസ്ജിദിൽ നടന്ന ഈദുൽ ഫിത്തർ ആഘോഷങ്ങൾക്കിടെയാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനും ആഭ്യന്തര മന്ത്രി ടോണി ബർക്കിനും നേരെ മുസ്‌ലിം വിശ്വാസികളുടെ കനത്ത പ്രതിഷേധം നേരിടേണ്ടി വന്നത്. നമസ്കാരത്തിന് ശേഷം പ്രസംഗം ആരംഭിച്ചതോടെയാണ് സദസിലുണ്ടായിരുന്ന ഒരു വിഭാഗം ആളുകൾ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.