തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് ഇസ്രയേലില്‍ മരിച്ചു. ചെമ്മരുതി ഗുരുമുക്ക് എസ്.എസ് ഭവനില്‍ സുരേഷ് സുന്ദരേശനാണ് (42) മരിച്ചത്. ഇസ്രയേലിലെ ടെല്‍ അവീവില്‍ നിര്‍മാണ തൊഴിലാളിയായിരുന്നു.
സുരേഷ് മരിച്ചതായി ഇസ്രയേലിലെ മലയാളി കൂട്ടായ്മ നാട്ടിലെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. അതേസമയം മരണകാരണം വ്യക്തമായിട്ടില്ല. താമസ സ്ഥലത്തിന് പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്നും സാധനങ്ങള്‍ വാങ്ങാന്‍ വീടിന് പുറത്തേക്ക് പോകുകയാണെന്നുമാണ് ബന്ധുക്കള്‍ക്ക് അവസാനം ലഭിച്ച ശബ്ദ സന്ദേശം.
കൂടുതല്‍ വിവരങ്ങള്‍ക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. രണ്ട് വര്‍ഷമായി സുരേഷ് ഇസ്രയേലിലാണ്. ഭാര്യ ചിത്രയ്ക്ക് കുവൈറ്റിലാണ് ജോലി. രണ്ട് മക്കളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.