തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി ഒരു പ്രവൃത്തി ദിവസം മാത്രം. നാളെ കൂടി മാത്രമേ പത്രിക സമര്‍പ്പിക്കാന്‍ ആകൂ. ഇന്നലെ പ്രമുഖര്‍ കൂട്ടത്തോടെ എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ഇന്നലെ വരെ 575 പത്രികകളാണ് നല്‍കിയത്.
വിവിധ ജില്ലകളില്‍ മന്ത്രിമാരും മുന്നണി നേതാക്കളും പ്രകടനത്തോടെ എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. രാജീവ്, കെ.എന്‍ ബാലഗോപാല്‍, റോഷി അഗസ്റ്റിന്‍, കെ. രാജന്‍, കെ.ബി ഗണേഷ് കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജെ. ചിഞ്ചുറാണി, കെ.കെ ശൈലജ എന്നിവര്‍ ഇന്നലെ പത്രിക നല്‍കി.
ഹരിപ്പാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പി.കെ കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്‍ തുടങ്ങിയവരും പത്രിക സമര്‍പ്പിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്തും കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും പത്രിക സമര്‍പ്പിച്ചു. അമ്പലപ്പുഴയില്‍ യു.ഡി.എഫ് പിന്തുണയുള്ള ജി. സുധാകരനും പത്രിക നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.