ലിവീവ്: യുക്രെയ്നിലെ വിശ്വാസികളുടെ പുണ്യകേന്ദ്രവും ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതുമായ സെന്റ് ആൻഡ്രൂസ് ഗ്രീക്ക് കത്തോലിക്ക ദേവാലയത്തിന് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റഷ്യ തുടരുന്ന ഡ്രോൺ വർഷത്തിനിടയിലാണ് ലിവീവ് നഗര മധ്യത്തിലുള്ള ഈ ചരിത്രപ്രസിദ്ധമായ ദേവാലയത്തിന് സമീപം സ്ഫോടനമുണ്ടായത്. ആക്രമണത്തിൽ ദേവാലയത്തിന്റെ ജനാലകൾ തകരുകയും അനുബന്ധ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ജനസാന്ദ്രതയുള്ള നഗരമധ്യത്തിൽ പകൽ സമയത്തായിരുന്നു അപ്രതീക്ഷിതമായ ഈ ആക്രമണം. ദേവാലയം നേരിട്ട് ലക്ഷ്യം വെച്ചതാണോ അതോ യാദൃശ്ചികമായി പതിച്ചതാണോ എന്ന് വ്യക്തമല്ലെങ്കിലും യുക്രെയിന്റെ സാംസ്‌കാരിക പൈതൃകങ്ങളെ റഷ്യ ബോധപൂർവ്വം തകർക്കുകയാണെന്ന് യുക്രെയ്ൻ ഭരണകൂടം ആരോപിച്ചു. പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ദേവാലയം യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ചതാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള പുണ്യകേന്ദ്രം തകർക്കപ്പെട്ടത് ആഗോള ക്രൈസ്തവ സമൂഹത്തിനിടയിൽ വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. യുക്രെയ്നിലെ കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള ഈ ദേവാലയത്തിന് നേരെയുണ്ടായ കടന്നുകയറ്റം യുദ്ധത്തിന്റെ ഭീകരത ഒരിക്കൽ കൂടി വെളിപ്പെടുത്തുന്നതാണെന്ന് സഭാ നേതൃത്വം പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.