ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിനും ഡീസലിനും ലിറ്ററിന് പത്ത് രൂപ വച്ചാണ് കുറച്ചത്. ഇതോടെ പെട്രോളിന് എക്സൈസ് തീരുവ 13 ല്‍ നിന്ന് മൂന്ന് രൂപയായും ഡീസലിന് പൂജ്യത്തിലും എത്തി. ഡീസലിന് നേരത്തെ പത്ത് രൂപയായിരുന്നു എക്സൈസ് തീരുവ.
പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പിന്നാലെ മാര്‍ച്ച് 20 ന് പൊതുമേഖല എണ്ണക്കമ്പനികള്‍ പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 2.09രൂപ മുതല്‍ 2.35രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. രാജ്യത്തൊട്ടാകെ ഏഴായിരത്തോളം പെട്രോള്‍ പമ്പുകളുള്ള സ്വകാര്യ കമ്പനിയായ നയാര എനര്‍ജി പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വര്‍ധിപ്പിച്ചിരിക്കുകയാണ്. പ്രാദേശിക നികുതി കൂടി ചേരുമ്പോള്‍ കേരളത്തിലടക്കം വില വീണ്ടും കൂടും.
വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്നത് പൊതുമേഖല എണ്ണക്കമ്പനികളായതിനാല്‍ നയാരയുടെ വില വര്‍ധന പൊതുജനത്തെ പെട്ടെന്ന് ബാധിക്കില്ലെന്നാണ് കണക്കുകൂട്ടല്‍. അതേസമയം ഇന്ധന ലഭ്യതയില്‍ രാജ്യത്ത് ആശങ്ക വേണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. 60 ദിലസത്തേയ്ക്ക് എണ്ണ ശേഖരവും 30 ദിവസത്തേയ്ക്ക് എല്‍പിജി സിലിണ്ടര്‍ സപ്‌ളൈയും ഉണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.