സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ: മലപ്പുറത്ത് മിന്നലേറ്റ് ഒരാള്‍ മരിച്ചു; കോഴിക്കോട് വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ: മലപ്പുറത്ത് മിന്നലേറ്റ് ഒരാള്‍ മരിച്ചു; കോഴിക്കോട് വ്യാപക നാശനഷ്ടം

കൊച്ചി: സംസ്ഥാനത്ത് തുടരുന്ന ശക്തമായ വേനല്‍ മഴയില്‍ ഒരാള്‍ മരിച്ചു. മലപ്പുറം എടവണ്ണ പാലപ്പറ്റ സ്വദേശി കാരിയാണ് (65) മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത വേനല്‍ മഴ തുടരുകയാണ്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെട്ടു. കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂരിലെ മലയോര മേഖലകളില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.

കണ്ണൂര്‍ നഗരത്തിലും തലശേരിയിലും ശക്തമായ മഴ പെയ്തു. കനത്ത കാറ്റില്‍ പരശുരില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ചിറ്റാരിപ്പറമ്പില്‍ കടയുടെ മേള്‍ക്കൂര പറന്നുപോയി. കൂത്തുപറമ്പില്‍ മൂന്ന് വീടുകള്‍ക്ക് മുകളില്‍ തെങ്ങ് വീണു. കുറ്റ്യാടി, നാദാപുരം, വടകര മേഖലകളിലാണ് ഉച്ചയോടെ മഴ തുടങ്ങിയത്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.