ലൈസന്‍സില്ലാത്ത ടാക്‌സികള്‍ക്ക് 5000 ദിര്‍ഹം വരെ പിഴ; നിയമം കര്‍ശനമാക്കി ദുബായ് ആര്‍ ടിഎ

ലൈസന്‍സില്ലാത്ത ടാക്‌സികള്‍ക്ക് 5000 ദിര്‍ഹം വരെ പിഴ; നിയമം കര്‍ശനമാക്കി ദുബായ് ആര്‍ ടിഎ

ദുബായ്: ലൈസന്‍സില്ലാത്ത ടാക്‌സികള്‍ക്ക് 5000 ദിര്‍ഹം വരെ പിഴ ഈടാക്കാന്‍ ദുബായ് ആര്‍ ടിഎ. സന്ദര്‍ശകരോടും ദുബായ് നിവാസികളോടും ലൈസന്‍സുള്ള ടാക്‌സികളോ ആര്‍ടിഎയുമായി കരാറുള്ള കമ്പനികള്‍ നടത്തുന്ന വാഹനങ്ങളോ മാത്രമേ യാത്രകള്‍ക്കായി ഉപയോഗിക്കാവൂ എന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) നിര്‍ദേശിച്ചു.

അനധികൃത വാഹനങ്ങള്‍ പുറത്തിറക്കുന്നത് വഴി യാത്രക്കാരുടെ ഗതാഗതം നിയന്ത്രിക്കുന്ന 2016 ലെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയം നമ്പര്‍ (6) ലംഘനമാണെന്ന് ദുബായ് ആര്‍ടിഎ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. നിയമലംഘകര്‍ക്ക് 5000 ദിര്‍ഹം പിഴയും വാഹനം കണ്ടുകെട്ടലും ആണ് ശിക്ഷ.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്മാര്‍ട്ട് കണ്‍ട്രോള്‍ സംവിധാനങ്ങള്‍ വഴി വാഹനങ്ങള്‍ നിരീക്ഷിക്കും. ലൈസന്‍സില്ലാത്ത ടാക്‌സികള്‍ ഉപയോഗിക്കുന്നത് ആക്രമണം, മോഷണം, വഞ്ചന അല്ലെങ്കില്‍ മറ്റ് ഭീഷണികള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ആര്‍ടിഎ മുന്നറിയിപ്പ് നല്‍കി.

സുരക്ഷിതവും വിശ്വസനീയവുമായ യാത്ര ഉറപ്പാക്കാന്‍ യാത്രക്കാര്‍ ഔദ്യോഗിക ആര്‍ടിഎ ആപ്പുകള്‍ വഴിയോ മറ്റ് സുരക്ഷിത പേയ്മെന്റ് രീതികള്‍ വഴിയോ യാത്രകള്‍ ബുക്ക് ചെയ്യാനും പണം അടയ്ക്കാനും ആര്‍ടിഎ നിര്‍ദേശത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.