കൊച്ചി: സംസ്ഥാനത്ത് മത്സര രംഗത്തുള്ള ഒരു ഡസണ്‍ മന്ത്രിമാര്‍ പരാജയപ്പെടുമെന്നും നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
യുഡിഎഫ് വന്നാല്‍ കേരളത്തില്‍ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ ജനങ്ങളിലുണ്ട്. തങ്ങള്‍ ഈ സര്‍ക്കാറിന് എതിരെ അവതരിപ്പിച്ച കുറ്റപത്രം ജനങ്ങള്‍ അവരുടെ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്ത് സര്‍ക്കാരിനെ ശിക്ഷിക്കുമെന്നും അദേഹം പറഞ്ഞു.
എല്ലായിടത്തും ടീം യുഡിഎഫായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും ആവേശകരമായ പ്രതികരണമാണ് ഉണ്ടാകുന്നത്. പോളിങ് കൂടി കഴിയുമ്പോള്‍ യുഡിഎഫ് എത്ര സീറ്റില്‍ വിജയിക്കുമെന്ന് കൃത്യമായി പറയാം. എതായാലും നൂറിലധികം സീറ്റില്‍ വിജയിക്കും എന്നുറപ്പാണ്.
ഒരു ഡസണ്‍ മന്ത്രിമാര്‍ പരാജയപ്പെടും. ചിലപ്പോള്‍ ഒന്ന് കൂടുകയോ, കുറയുകയോ ചെയ്യും. അതിശക്തമായ വികാരമുണ്ട്. തിരുവനന്തപുരത്ത് എട്ട് സീറ്റു വരെ യുഡിഎഫിന് ലഭിക്കാം. കൊല്ലത്ത് നിലവിലുള്ള രണ്ട് സീറ്റ് ഏഴോ എട്ടോ ആകും. ആലപ്പുഴയില്‍ രണ്ടു മൂന്ന് കാര്യങ്ങള്‍ കൂടി അസസ് ചെയ്യാനുണ്ട്. അതുകഴിഞ്ഞ് കൃത്യമായ കണക്ക് പറയാം.
മുപ്പത് വര്‍ഷത്തിനിടെ ജില്ല പഞ്ചായത്ത് പിടിച്ച ജില്ലയാണ് കോഴിക്കോട്. അപ്പോള്‍ തന്നെ അവിടെ വലിയ മാറ്റമാണെന്ന് മനസിലായില്ലേ? കാസര്‍കോട് നിന്നും വോട്ടെണ്ണി എറണാകുളത്ത് എത്തുമ്പോഴേക്കും യുഡിഎഫിന് ഭൂരിപക്ഷം കിട്ടും.
വയനാട് ഫണ്ട് പിരിവ് സംബന്ധിച്ചുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് ഉള്‍പ്പെടെ പുറത്ത് വിട്ടിട്ടുണ്ട്. വീട് പണിയാന്‍ കെപിസിസി ഫണ്ടില്‍ നിന്നും എഐസിസി ഫണ്ടില്‍ നിന്നും പണം നല്‍കും. അല്ലാതെ ഫണ്ട് കളക്ഷനുണ്ടാകില്ല. സഹായിക്കാമെന്ന് എഐസിസി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
എന്തൊക്കെ നുണകളാണ് സിപിഎം പ്രചരിപ്പിക്കുന്നത്. പിണറായി വിജയനുള്ള എല്ലാ പരിപാടികളിലും എം.വി ഗോവിന്ദനും ടി.പി രാമകൃഷ്ണനും ഉണ്ടായിരുന്നോ? കോണ്‍ഗ്രസിനോടുള്ള കുത്തിത്തിരുപ്പ് ചോദ്യം പിണറായി വിജയനോട് ചോദിക്കാറില്ലല്ലോ? ചോദിച്ചാല്‍ വീട്ടില്‍ പോയി ചോദിക്കാന്‍ പറയുമെന്നും സതീശന്‍ വിമര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.