വിഷവാതകമുള്ള സ്ഫോടനം നടത്തും; കോഴിക്കോട് ആകാശവാണിക്ക് വ്യാജ ബോംബ് ഭീഷണി

വിഷവാതകമുള്ള സ്ഫോടനം നടത്തും; കോഴിക്കോട് ആകാശവാണിക്ക് വ്യാജ ബോംബ് ഭീഷണി

കോഴിക്കോട്: ആകാശവാണി കോഴിക്കോട് ഓഫീസിന് വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ ഡയറക്ടറുടെ ഓഫീസിലേക്ക് മെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് 12:50 ന് ആകാശവാണി എഫ്.എം സ്റ്റുഡിയോയില്‍ വിഷവാതകമുള്ള ബോംബ് സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം.

സിറ്റി ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു.

സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.