പത്തനംതിട്ട: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പരാതിയുമായി കോണ്‍ഗ്രസ്. വോട്ടിങ് മെഷീനില്‍ വീണാ ജോര്‍ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ എന്നാണ് പരാതി. മറ്റ് സ്ഥാനാര്‍ഥികളുടെ ഫോട്ടോ തെളിഞ്ഞ് കാണുന്നില്ലെന്നുമാണ് ആക്ഷേപം.
മല്ലപ്പുഴശേരി ബൂത്തില്‍ ആണ് ആക്ഷേപം ഉയര്‍ന്നത്. ജില്ലാ കളക്ടറെ വിളിച്ച് പരാതി അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.
പത്തനംതിട്ട ജില്ലയില്‍ ആറന്മുള മണ്ഡലത്തില്‍ കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. 17.33 ശതമാനമാണ് പോളിങ്. 2021 നേക്കാളും വലിയ ഭൂരിപക്ഷത്തില്‍ ആറന്മുളയില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് പറഞ്ഞത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ തനിക്കെതിരെ അധിക്ഷേപങ്ങള്‍ ഉയരുന്നുണ്ടെന്നും ആറന്മുളയില്‍ പോളിങ് ശതമാനം ഉയരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.