ഭ്രമണപഥത്തില്‍ പ്രവേശിച്ചു: ഓറിയോണ്‍ ഭൂമിയിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സ്പ്ലാഷ് ഡൗണ്‍ നാളെ പുലര്‍ച്ചെ 5:37 ന്

ഭ്രമണപഥത്തില്‍ പ്രവേശിച്ചു: ഓറിയോണ്‍ ഭൂമിയിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സ്പ്ലാഷ് ഡൗണ്‍ നാളെ പുലര്‍ച്ചെ 5:37 ന്

ന്യൂയോര്‍ക്ക്: ചാന്ദ്ര ദൗത്യം പൂര്‍ത്തിയാക്കി നാല് ബഹിരാകാശ യാത്രികരുമായി ആര്‍ട്ടമിസിന്റെ ഓറിയോണ്‍ പേടകം ഭൂമിയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. അമേരിക്കന്‍ സമയം ഇന്ന് വൈകുന്നേരം ഏഴിന് (ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5:37) കടലില്‍ 'സ്പ്ലാഷ് ഡൗണ്‍' ചെയ്യും. ഇന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മണിക്കൂറില്‍ ഏകദേശം 40000 കിലോമീറ്റര്‍ വേഗത്തിലാണ് പേടകം പ്രവേശിക്കുക.

പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ ഉടന്‍ പാരച്യൂട്ടുകള്‍ വിടര്‍ത്തി ഘര്‍ഷണം കുറച്ചും വേഗത നിയന്ത്രിച്ചും സാവധാനം പസഫിക് സമുദ്രത്തിന്റെ ഉപരിതലത്തില്‍ തൊടും. പേടകം കടലില്‍ പതിക്കുന്നതിന് മുന്‍പേ നാവിക സേനയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും ആകാശത്ത് നിന്ന് കൃത്യമായ സ്ഥാനം നിരീക്ഷിക്കും. പേടകം വെള്ളത്തില്‍ ഒഴുകി നടക്കുമ്പോള്‍ വിഷവാതകങ്ങളോ മറ്റ് ചോര്‍ച്ചകളോ ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ അരികിലെത്തും. സഞ്ചാരികളെ മാറ്റിയ ശേഷം ഓറിയോണ്‍ ക്യാപ്‌സൂള്‍ വലിയ ക്രെയിനുകള്‍ ഉപയോഗിച്ച് കപ്പലിലേക്ക് ഉയര്‍ത്തും.

സഞ്ചാരികളായ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോക്ക്, ജെറമി ഹാന്‍സണ്‍ എന്നിവരെ പേടകത്തില്‍ നിന്ന് പുറത്തിറക്കി ഹെലികോപ്ടര്‍ മാര്‍ഗം കപ്പലിലേക്ക് മാറ്റും. തുടര്‍ന്ന് കപ്പലിലെ അത്യാധുനിക മെഡിക്കല്‍ ലാബില്‍ അവരെ പ്രാഥമിക പരിശോധനകള്‍ക്ക് വിധേയമാക്കും. ദിവസങ്ങളോളം ഭാരമില്ലാത്ത അവസ്ഥയില്‍ കഴിഞ്ഞതിനാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഡോക്ടര്‍മാര്‍ നിരീക്ഷിക്കും. വിമാന മാര്‍ഗം ടെക്‌സസിലെ നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ സഞ്ചാരികളെ എത്തിക്കും. അവിടെയാകും ഔദ്യോഗിക സ്വീകരണവും തുടര്‍ നിരീക്ഷണങ്ങളും നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.