ഉഷസ്സിന്റെ ചിറകുകളിലൂടെ (ഭാഗം-3)

ഉഷസ്സിന്റെ ചിറകുകളിലൂടെ (ഭാഗം-3)

കൊച്ചുകുറുപ്പിന്റെ മുഖമാകെ വിളറി...
'മതിയാക്കിക്കോണം 'ചറ-പറ ബ-ള-ഹം'
'നാരായണിയേച്ചി ഞാൻ വരുന്നതുവരെ
ബളഹം..അല്ല ബഹളം കൂട്ടാതിരിക്കില്ലേ..'
ദേഷ്യം കൂടിയാൽ, തലതിരിച്ചേ പറയൂ.!
'ചേച്ചി' വിളിയിൽ, നാരായണി, മഞ്ഞല-
യിൽ മുങ്ങിതാണുപോയി..!
കൈലാസംഗോപൻജി, അനന്തിരവൻ
സുന്ദരന് പിന്തുണ പ്രഖ്യാപിച്ചു..!
'പകലെല്ലാം കുശിനി നാരായണീ മയം..;
ഇരവിൽ ഈ ഗോപൻജീക്കും സ്വന്തം!'
'കമലാമ്മയ്കിവിടെ പ്രവേശനം..നഹി.;
കട്ടൻകാപ്പിയിട്ടേൽ, കുഴുവൻ പാത്രം നിറച്ച്,
കൊണ്ടു വാ-ഡീ നാരായണീ....'
വിരിയാത്തൊരു മോഹജൽപ്പനത്തിന്റെ
കിനാവിൽനിന്നും കൈലാസം ഉണർന്നു.!
'കള്ളകൈലാസ്സം വാദ്ധ്യാരേ വാ; നിന്നെ
ഞെരുക്കാൻ നോക്കി ഇരിക്കുവാരുന്നു.'
'അമ്മേ..മഹാമായേ..'മാഫ് കർദീജിയേ..'
'കോന്തൻ-കോവാലാ.., ഞാൻ നിന്റെ
വേലക്കാരിയാണോടാ? ചന്തുവാടാ നീ..!'
'എന്റെ ആടിനെ തട്ടിക്കൊണ്ടുപോയ
നിന്നേ, എന്റെ കയ്യിൽ കിട്ടുമെടാ ചന്തൂ.;
കൊക്കു ഞാൻ അടിച്ചു പൊളിക്കും..'
'കോടമഞ്ഞിനാൽ നിനക്കു ജ്വരം വരട്ടെ.'
കമലേച്ചി, ഗോപൻസ്വാമിയെ ശപിച്ചു..!
'എഡാ..ചന്തൂ..നീ ജാഗ്രത പാലിച്ചോ..;
തലയും കൈയും നീ പുറത്തിടരുത്..!'
'ഇട്ടാൽ...' തള്ള പിന്നേയും പുലമ്പുന്നു..!
അരമുറിയൻ അടുക്കളവാതലിലൂടെ,
മാളത്തിൽ ഒളിച്ചിരുന്ന വലിയതള്ള,
മസ്തകം പുറത്തേക്കിട്ട് ആരായുന്നു..
'എങ്ങോട്ടാ-ഡാ.., 'പ-ഡു-വറും' പൂശി.?'
'കൈലാസത്തിന്റെ സംഗതി, അടുത്ത
അവധിക്കു നീട്ടിവെച്ചു..!'
കമലാക്ഷി പിന്നേം പുലഭ്യം തുടർന്നു..!
സുന്ദരാപിള്ളക്കു ലേശം കലിപ്പു വന്നു..!
'തടിയൂരങ്ങാടീൽ ലേശം കച്ചവടം ഉണ്ടേ;
ഇപ്പംവരാം, ശറുക്കോന്നു വന്നേക്കാം..'
'രാവിലേ പഴങ്കഞ്ഞി കുടിച്ചിട്ടു പോ-ഡാ..'
'നാരായണീ കൊഴുക്കട്ട വെന്തില്ലേ..?'
'അതിനെന്താ അമ്മച്ചീ വഴിയുണ്ടാക്കാം.!'
'നാരായണിയേ, കൊഴുക്കട്ട വെന്തില്ലേൽ,
കൈലാസത്തേ വശീകരിച്ചു കുശിനീൽ
കയറ്റി, കുനിച്ചു നിർത്തി, മുതുകിനു..
പത്തു പെരുക്കെടീ നാരായണീ...'
'ഗർഭം ഉണ്ടായിരുന്ന എന്റെ കോലാടിനെ,
ആ സാമദ്രോഹി അടിച്ചുമാറ്റി വിറ്റു..!'
'അന്നവനേ ഞാൻ പെരുക്കിയതാ..'
'അച്യുതം കേശവം..,
ദേവനാരായണം..,
കൃഷ്ണ ദാമോദരം,
വാസുദേവം ഹരീം...'
കമലാക്ഷി നാമജപം തുടങ്ങി..!
'സുന്ദരാ, തള്ളയ്കിതു ഉന്മാദമാണെടാ.'
തള്ള ബഹളത്തിന്റെ ചുവടു മാറ്റി..!
എല്ലവരും എന്തോ അപകടം മണത്തു..!
കളി കാര്യമായി..!
'അമ്മേടെ..'ധീം-തരി-കിട-തോം' മനസ്സി-
ലാക്കാൻ, വൈദ്യരദ്ദേഹത്തെ നേരിൽ
വരുത്തണം; വേറെ മാർഗ്ഗമില്ല...'
'കവലേലെ ശങ്കുപ്പിള്ളവൈദ്യരോട്,
നിങ്ങളുടെ ഈ ബഹളം കൂട്ടലിന്റെ കഥ,
ഞാൻ വിശദമായി പറഞ്ഞിട്ടു വരാം..'
കുടികിടപ്പുകാരനേപ്പോലെയുള്ള സ്വന്ത-
ക്കാരനായ നാണുപിള്ളേടെ കുടിലീന്നു...,
അന്നും പ്രഭാതഗീതം ഉയർന്നുവന്നു...
പ്രാർത്ഥന കഴിഞ്ഞു മുറ്റത്തേക്കിറങ്ങി..!
പരമശിവനേപ്പോലെ, സുന്ദരൻ മുന്നിൽ!
നാണുവും, ഭാര്യ പാറുക്കുട്ടിയും, ഞെട്ടി..!
'കൊച്ചേട്ടനൊന്നു കൂവിയിരുന്നേൽ., ആ
മുറ്റത്തോളം ഓടിയെത്തുമായിരുന്നല്ലോ'
'രാവിലേ, തീയാടിക്കലോളം പോകണം.!
വെല്യതള്ളയോടു വിശേഷം പറയണ്ടാ..!'
'നമുക്കൊന്നു ചേനപ്പറമ്പിൽ പോകണം!'
'വണ്ടി വേഗം തയ്യാറാക്ക്..!'
കുഞ്ചിരോമം ഭംഗിയിൽ ഇളക്കി, വില്ലു-
വണ്ടിയുമായി 'നളിനി' വന്നുനിന്നു.!
പാറുവിനൊരു വേണ്ടാത്ത വെപ്രാളം..!
'തിരിച്ചു വരുന്നതുവരെ, പാറൂട്ടിയും..
അമ്മയുടെ ഇടോം വലോം കാണണം..'
'ഏറ്റു കൊച്ചാട്ടാ...മൂന്നുതരം ഏറ്റു....;
പക്ഷേ, ഓണത്തിനു ചിലവു ചെയ്യണം..'
'അതുപിന്നെ പതുക്കെ പറയണോ..?'
'താഴേകുളത്തിൽ മീൻ ഉണ്ടോടാ..?'
'നല്ല വിളഞ്ഞ വരാലൊണ്ടേ..'
'വലയെറിഞ്ഞ്, കുറെ മീൻ കൊണ്ടുവാ;
പെട്ടെന്നു വേണം.; വഴിയാത്ര പോകാനാ.'
'അടപ്പുള്ള വീപ്പയിൽ മീനെല്ലാം ഇടണം.
വീപ്പയിൽ വെള്ളമൊഴിക്കാൻ മറക്കല്ലേ.'
'കുറച്ചുമീൻ കുശിനിയിൽ കൊടുക്കണം;
'വിളഞ്ഞ ഒരു നേന്ത്രക്കുല വെട്ടിക്കോ..!'
'ഞാലിപ്പൂവൻ ഉണ്ടെങ്കിൽ,
അതേലും ഒരെണ്ണം വെട്ടിക്കോ.!'
വില്ലുവണ്ടി, വീടു ചുറ്റികറങ്ങി, പ്രധാന
വഴിയിലേക്കിറങ്ങി...
'ഇന്നു നമ്മൾ എങ്ങോട്ടാ യാത്ര..?'
'നേരേ..പ്ളാങ്കമണ്ണിനു വിട്ടോ..'
'തടിയൂർ ചന്തക്കു പോകുന്നില്ലേ..?'

------------------------------ ( തു ട രും )----------------------------

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.