സിയോള്‍: ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഹോര്‍മുസ് തുറക്കുന്നതിന് സമാധാനപരമായ ദൗത്യം ആസൂത്രണം ചെയ്യുന്നതിനായി ഫ്രാന്‍സ് മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനിടെ മാക്രോണ്‍ വ്യക്തമാക്കി.
ഹോര്‍മുസിലെ കപ്പല്‍ ഗതാഗതത്തിന് ഉപരോധമേര്‍പ്പെടുത്തിയതായും കപ്പലുകള്‍ ഹോര്‍മുസില്‍ പ്രവേശിക്കുന്നതും പുറത്തു പോകുന്നതും തടയുമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പിന്നാലെയാണ് ഫ്രാന്‍സിന്റെ ശക്തമായ നിലപട് എന്നത് ശ്രദ്ധേയമാണ്.
ഹോര്‍മുസിലെ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബ്രിട്ടന്‍ വിളിച്ചുചേര്‍ത്ത അന്താരാഷ്ട്ര യോഗത്തില്‍ ഫ്രാന്‍സ് പങ്കെടുക്കും. മേഖലയിലെ സമാധാനവും സുരക്ഷയും മുന്‍നിര്‍ത്തിയുള്ള പ്രതിരോധ നടപടികള്‍ക്കാണ് ഫ്രാന്‍സ് മുന്‍ഗണന നല്‍കുന്നതെന്നും മാക്രോണ്‍ വ്യക്തമാക്കി.
ഇറാനുമായുള്ള തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള ചരക്ക് നീക്കം തടസപ്പെടാതിരിക്കാന്‍ ആഗോള തലത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് ഫ്രാന്‍സിന്റെ പിന്തുണയുണ്ടാകുമെന്നും അദേഹം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.