പട്ടിണിയിൽ ഉരുകി സുഡാൻ; ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു നേരം പോലും ഭക്ഷണമില്ലെന്ന് റിപ്പോർട്ട്

പട്ടിണിയിൽ ഉരുകി സുഡാൻ; ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു നേരം പോലും ഭക്ഷണമില്ലെന്ന് റിപ്പോർട്ട്

ഖാർത്തൂം: ആഭ്യന്തരയുദ്ധം തകർത്തെറിഞ്ഞ സുഡാനിൽ ഭക്ഷ്യപ്രതിസന്ധി അതീവ ഗുരുതരമായ നിലയിലേക്ക്. രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങൾ ഒരു നേരം പോലും ഭക്ഷണമില്ലാതെ പട്ടിണിയിലാണെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ പുറത്തുവിട്ട സംയുക്ത റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സുഡാൻ നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്ഷാമത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് എൻജിഒകളുടെ മുന്നറിയിപ്പ്.

സുഡാനിലെ ആകെ ജനസംഖ്യയുടെ പകുതിയോളം വരുന്ന 2.5 കോടി ആളുകൾക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണ്. ആഭ്യന്തര യുദ്ധം മൂലം കൃഷി പൂർണമായും നശിച്ചതും വിതരണ ശൃംഖലകൾ തകർന്നതുമാണ് വിനയായത്. കമ്പോളങ്ങളിൽ ഭക്ഷ്യസാധനങ്ങൾക്ക് തീവിലയായതോടെ സാധാരണക്കാർക്ക് ഒരു നേരത്തെ ഭക്ഷണം പോലും അപ്രാപ്യമായി.

പട്ടിണിയും പോഷകാഹാരക്കുറവും മൂലം ആയിരക്കണക്കിന് കുട്ടികളാണ് മരണത്തിന്റെ വക്കിലായിരിക്കുന്നത്. മതിയായ ഭക്ഷണമോ മരുന്നോ ലഭിക്കാത്തത് മരണ നിരക്ക് ഉയരാൻ കാരണമാകുന്നു. സന്നദ്ധ സംഘടനകൾക്ക് പലയിടങ്ങളിലും സഹായമെത്തിക്കാൻ കഴിയാത്ത വിധം സുരക്ഷാ പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.