തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോഡ് വര്‍ധനവ്. 5933 മെഗാവാട്ടായിരുന്നു തിങ്കളാഴ്ച പീക്ക്സമയ വൈദ്യുതി ആവശ്യകത. മാര്‍ച്ച് 26 ന് രാത്രിയിലെ 5836 മെഗാവാട്ടിന്റെ ഉപയോഗമാണ് ഇന്നലെ മറികടന്നത്.
ആകെ 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം തിങ്കളാഴ്ച ഉപയോഗിച്ചത്. 2024 മെയ് മൂന്നിലെ 115.9845 ദശലക്ഷം യൂണിറ്റാണ് സര്‍വകാല റെക്കാഡ്. ഉപയോഗം ഇനിയും ഉയര്‍ന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കുന്നതില്‍ ഓവര്‍ലോഡ് തടസമാകുമോയെന്ന് ആശങ്കയുണ്ട്. വിതരണ ശൃംഖല ശക്തമല്ലാത്ത വടക്കന്‍ ജില്ലകളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ക്കും കാരണമായേക്കാം.
അതേസമയം പാലക്കാട് ഇന്നലെ താപനില 40 ഡിഗ്രി രേഖപ്പെടുത്തി. ശനിയാഴ്ച വരെ പാലക്കാട് 40 ഡിഗ്രി വരെയും കൊല്ലത്ത് 38 വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 വരെയും തിരുവനന്തപുരത്ത് 36 വരെയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.