പെരുമാറ്റച്ചട്ടം പിന്‍വലിച്ചാല്‍ ഉടന്‍ പാല്‍ വില കൂട്ടണം; മില്‍മ ചെയര്‍മാന്‍ ഇന്ന് മന്ത്രിയെ കാണും

പെരുമാറ്റച്ചട്ടം പിന്‍വലിച്ചാല്‍ ഉടന്‍ പാല്‍ വില കൂട്ടണം; മില്‍മ ചെയര്‍മാന്‍ ഇന്ന് മന്ത്രിയെ കാണും

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചാല്‍ ഉടന്‍ പാല്‍വില കൂട്ടണമെന്ന് മില്‍മ. ലിറ്ററിന് നാലുരൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ശുപാര്‍ശയ്ക്ക് അംഗീകാരം തേടി മില്‍മ ചെയര്‍മാന്‍ കെ.എസ് മണി മന്ത്രി ജെ. ചിഞ്ചു റാണിയെ ഇന്ന് കാണും.

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ പാല്‍ വില വര്‍ധന മില്‍മ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അന്ന് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നീട്ടിവച്ച തീരുമാനം തിരഞ്ഞെടുപ്പ് ഫലത്തിലെ തിരിച്ചടി മൂലം വീണ്ടും നീട്ടുകയായിരുന്നു. പിന്നാലെ നിയമസഭാ തിരഞ്ഞടുപ്പ് വന്നതോടെ തിരിച്ചടി ഉണ്ടാകുമെന്ന് കരുതി മില്‍മയുടെ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതുമില്ല.

പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന് മില്‍മ ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കാന്‍ തയ്യാറായിരുന്നില്ല. സംസ്ഥാനത്ത് മെയ് ആറ് വരെയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.