യുക്രെയ്‌നില്‍ വെടിവെപ്പ്: ആറ് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേരെ ബന്ദികളാക്കി

യുക്രെയ്‌നില്‍ വെടിവെപ്പ്: ആറ് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേരെ ബന്ദികളാക്കി

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലുണ്ടായ വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. തെക്കൻ ഹൊളോസിവ്‌സ്‌കി ജില്ലയിലെ ജനവാസ മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തെരുവിലുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർത്ത അക്രമി പിന്നീട് സമീപത്തെ സൂപ്പർമാർക്കറ്റിൽ കയറി നിരവധി പേരെ ബന്ദിയാക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ സുരക്ഷാസേന അക്രമിയെ വെടിവെച്ച് കൊന്നു.

ആക്രമണം നടത്തിയത് മോസ്കോയിൽ നിന്നുള്ളയാളാണെന്ന് യുക്രെയ്ൻ അധികൃതർ തിരിച്ചറിഞ്ഞു. ഇയാൾ തോക്കുമായി തെരുവിലിറങ്ങി സിവിലിയന്മാർക്ക് നേരെ പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി ഇഹോർ ക്ലിമെൻകോ അറിയിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായി വ്യക്തമാക്കി. "സിവിലിയന്മാർക്ക് നേരെ വെടിയുതിർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത അക്രമിയെ സുരക്ഷാസേന വധിച്ചു. നിരപരാധികളെ ലക്ഷ്യം വെക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങൾ അംഗീകരിക്കാനാവില്ല," സെലെൻസ്‌കി സോഷ്യൽ മീഡിയയിൽ കുറിച്ചു.

സൂപ്പർമാർക്കറ്റിൽ ബന്ദികളാക്കപ്പെട്ടവരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. പ്രദേശം ഇപ്പോൾ സുരക്ഷാസേനയുടെ പൂർണ നിയന്ത്രണത്തിലാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.