ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: കുഞ്ഞും വയോധികയും മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: കുഞ്ഞും വയോധികയും മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

ഇടുക്കി: നാരകക്കാനത്ത് നിയന്ത്രണം വിട്ട ജീപ്പ് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ആറ് മാസം പ്രായമുള്ള കുഞ്ഞും വയോധികയും മരിച്ചു. എറണാകുളം കൂത്താട്ടുകുളം മണ്ണത്തൂര്‍ സ്വദേശിനി സാറാമ്മയാണ് മരിച്ച വയോധിക. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ അപകടം.

നാരകക്കാനത്ത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വിവാഹത്തിന് ശേഷം സമീപത്തുള്ള വ്യൂ പോയിന്റ് സന്ദര്‍ശിച്ചു മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. അപകട സമയത്ത് വാഹനത്തില്‍ കുട്ടി ഉള്‍പ്പെടെ 12 പേര്‍ ഉണ്ടായിരുന്നു.

അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ എല്ലാവരെയും ഉടന്‍ തന്നെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മറ്റുള്ളവര്‍ക്കും സാരമായ പരിക്കേറ്റതായാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.