തമിഴ്നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ റെയ്ഡ്

തമിഴ്നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ  റെയ്ഡ്

ചെന്നൈ/ബംഗളുരു: തമിഴ്നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ്. തമിഴ്നാട് പിസിസി അധ്യക്ഷന്‍ കെ. സെല്‍വ പെരുന്തഗൈയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുകയാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ എത്തുന്ന ദിവസം നടക്കുന്ന റെയ്ഡ് ആസൂത്രിതമാണെന്ന് സെല്‍വ പെരുന്തഗൈ ആരോപിച്ചു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയും മലയാളിയുമായ എന്‍.എ ഹാരിസ് എംഎല്‍എയുയെട വീട്ടിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് റെയ്ഡ് നടത്തുന്നത്. ക്രിപ്‌റ്റോകറന്‍സി വഴി പണം വെളുപ്പിച്ച കേസിലാണ് റെയ്ഡ്. ഹാരിസിന്റെ മക്കളായ മുഹമ്മദ് ഹാരിസ് നാലപ്പാട്, ഉമര്‍ ഫാറൂഖ് നാലപ്പാട്, ശ്രീകൃഷ്ണ രമേഷ് എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി.

ബംഗളൂരു ശാന്തിനഗര്‍ എംഎല്‍എയായ എന്‍.എ ഹാരിസിന്റെ മക്കളുടെ വസതി ഉള്‍പ്പെടെ കര്‍ണാടകയിലെ 12 ഇടങ്ങളിലാണ് പരിശോധന നടന്നതെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഇഡി അറിയിച്ചു.

മുഹമ്മദ് ഹാരിസും ഉമര്‍ ഫാറൂഖും ശ്രീകൃഷ്ണ രമേഷിന്റെ അടുത്ത സഹായികളാണെന്നും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍ ഇവരാണെന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് ഇഡി അറിയിച്ചു.

ദേശീയ-അന്തര്‍ദേശീയ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുക, ബിറ്റ്‌കോയിനുകള്‍ മോഷ്ടിക്കുക, ഭീഷണിപ്പെടുത്തി പണം തട്ടുക, ലഹരിമരുന്ന് നിരോധന നിയമം ലംഘിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് 2017 ല്‍ ശ്രീകൃഷ്ണയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ കര്‍ണാടക പൊലീസ് ഫയല്‍ ചെയ്ത ഒന്നിലധികം എഫ്‌ഐആറുകളുടെയും കുറ്റപത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ അന്വേഷണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.