ചെന്നൈ: പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. ഏപ്രില്‍ 23 നാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ്. തമിഴ്നാട്ടില്‍ ഒറ്റ ഘട്ടമായും ബംഗാളില്‍ രണ്ട് ഘട്ടമായുമാണ് ജനവിധി തേടുന്നത്.
ബംഗാളില്‍ ആദ്യഘട്ടത്തില്‍ 152 മണ്ഡലങ്ങളാണ് ബൂത്തിലേക്ക് നീങ്ങുന്നത്. പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ വന്‍ റാലികള്‍ നടക്കും. തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ശക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരുവില്‍ ഇറങ്ങി 'ജാല്‍മുരി' കഴിച്ചത് വെറും നാടകമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പരിഹസിച്ചിരുന്നു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് തങ്ങളുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. പട്ടിക പുതുക്കിയതോടെ 3.22 ലക്ഷം പുതിയ വോട്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29 ന് നടക്കും.
തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും ഏപ്രില്‍ 23 ന് വോട്ടെടുപ്പ് നടക്കും. ഡിഎംകെ സഖ്യം, എഐഎഡിഎംകെ-എന്‍ഡിഎ സഖ്യം, നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം എന്നിവര്‍ തമ്മിലുള്ള ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ അരങ്ങേറുന്നത്. വോട്ടിനായി പണം നല്‍കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആലങ്കുളത്തെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിക്കെതിരെ തെങ്കാശി പൊലീസ് കേസെടുത്തിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം തമിഴ്നാട്ടില്‍ ഇതുവരെ 1212.74 കോടി രൂപയുടെ പണവും സമ്മാനങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.