മ്യൂണിച്ച്: ജർമ്മനിയിലെ മ്യൂണിച്ചിലുണ്ടായ ട്രെയിൻ അപകടത്തിൽ മലയാളി വൈദികനായ ഫാ. ജിജു കിലുക്കൻ (47) അന്തരിച്ചു. അങ്കമാലി അയ്യമ്പുഴ കൊല്ലക്കോട് സ്വദേശിയായ വൈദികൻ കഴിഞ്ഞ ഒരു വർഷമായി ഉപരിപഠനാർത്ഥം ജർമ്മനിയിൽ കഴിയുകയായിരുന്നു.
പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായി പാളത്തിലേക്ക് വീണ ഫാ. ജിജുവിനെ മറ്റൊരു ട്രെയിൻ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടനെ തന്നെ മരണം സംഭവിച്ചു. സംഭവത്തിൽ നിലവിൽ അസ്വാഭാവികതകളൊന്നുമില്ലെന്ന് ജർമ്മൻ പൊലീസ് അറിയിച്ചെങ്കിലും വിശദമായ അന്വേഷണം നടന്നുവരികയാണ്.
2008 ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. ജിജു കിലുക്കൻ കേരളത്തിലെ വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സെമിനാരി റെക്ടറായും അദേഹം പ്രവർത്തിച്ചിരുന്നു. 2023 ലാണ് ഉപരിപഠനത്തിനായി ജർമ്മനിയിലേക്ക് പോയത്. അവിടെ പഠനത്തോടൊപ്പം തന്നെ വൈദിക ശുശ്രൂഷകളിലും സജീവമായിരുന്നു.
മ്യൂണിച്ചിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഭൗതികശരീരം നാട്ടിലെത്തിക്കും. തുടർന്ന് അയ്യമ്പുഴ കൊല്ലക്കോടുള്ള സ്വവസതിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. അപ്രതീക്ഷിതമായുണ്ടായ ഈ വിയോഗത്തിൽ അങ്കമാലി അതിരൂപതയും ജർമ്മനിയിലെ മലയാളി സമൂഹവും അഗാധമായ ദുഖം രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.