ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാനുള്ള ശ്രമവുമായി ഇന്ത്യ. 14 ഇന്ത്യന്‍ കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഈ കപ്പലുകളെ രാജ്യത്ത് എത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇതിനായി സുരക്ഷിത പാത ഒരുക്കാന്‍ ഇറാനോട് ആവശ്യപ്പെടും.
ഹോര്‍മുസിലെ മറ്റ് വിദേശ കപ്പലുകളില്‍ ഉള്ള ഇന്ത്യന്‍ നാവികരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ഇന്ത്യ ഇറാനെ അറിയിക്കും. ഗുജറാത്തിലെ മുദ്ര തുറമുഖത്തേക്ക് വരികയായിരുന്ന നേരത്തെ ലൈബീരിയന്‍ പതാകയുള്ള കപ്പല്‍ ഒമാന്‍ തീരത്ത് വച്ച് കഴിഞ്ഞ ദിവസം ഐആര്‍ജിസി തടഞ്ഞിരുന്നു.
ഇറാന്‍ വെടിവെപ്പ് നടത്തിയ യൂഫോറിയ എന്ന കപ്പലില്‍ 21 ഇന്ത്യന്‍ നാവികരായിരുന്നു ഉണ്ടായത്. മേഖലയിലെ ഇന്ത്യന്‍ നാവികരെല്ലാം സുരക്ഷിതര്‍ എന്നാണ് ഷിപ്പിങ് മന്ത്രാലയം നല്‍കുന്ന വിവരം.
ഇന്ത്യയിലേക്കുള്ളതടക്കമുള്ള ചരക്ക് കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുക്കുന്നത് നയതന്ത്ര പ്രതിസന്ധിയിലേക്ക് കൂടി വഴി വച്ചിട്ടുണ്ട്. രാജ്യത്തെ ഇന്ധന ആവശ്യങ്ങള്‍ക്കായി എത്തുന്ന ക്രൂഡോയിലിന്റെയും എല്‍പിജിയുടെയും പ്രധാന പാതയായ ഹോര്‍മുസിലെ പ്രതിസന്ധി ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.