നാദാപുരം: പാമ്പ് ഭീതിയില്‍ സംസ്ഥാനം. കോഴിക്കോട് നാദാപുരത്ത് പാമ്പ് കടിയേല്‍ക്കാതെ 11 കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലാച്ചി സ്വദേശിയായ കുട്ടിയുടെ പാന്റിലാണ് പാമ്പ് കൊത്തിയത്.
ഇന്നലെ വൈകിട്ടോടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്ന് മറന്നുവെച്ച സാധനങ്ങള്‍ എടുക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. മുറ്റത്ത് ഉണ്ടായിരുന്ന പൂച്ചയെ കണ്ട് പതുങ്ങി ഇരുന്ന പാമ്പ് 11 കാരന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
സംസ്ഥാനത്ത് കൊടുംചൂട് ഉയരുന്നതിനിടെ പാമ്പ് ഭീതിയും ഉയരുകയാണ്. രണ്ടാഴ്ചയ്ക്കിടെ പാമ്പ് കടിയേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ ആലപ്പുഴ കുട്ടനാട്ടില്‍ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചിരുന്നു. ശുചിമുറിക്ക് മുന്നില്‍വച്ചാണ് കുട്ടനാട് വൈശ്യംഭാഗം സ്വദേശി ഇന്ദിരയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.