കൊല്ലം: കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണയെ തോല്‍പ്പിക്കാന്‍ ഘടക കക്ഷിയായ ആര്‍.എസ്.പിയുടെ പ്രാദേശിക നേതാക്കള്‍ ശ്രമിച്ചുവെന്ന് പരാതി.
കൊല്ലം ജില്ലയിലെ മൂന്ന് സിപിഎം നേതാക്കളുമായി ആര്‍.എസ്.പി കൊല്ലം സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ കൂടിക്കാഴ്ച നടത്തി. കൊട്ടിക്കലാശത്തിന് തലേ ദിവസം രാത്രി ആയിരുന്നു കൂടിക്കാഴ്ച. കൊല്ലം ബീച്ച് റോഡിലെ ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
തീരദേശ മേഖലയില്‍ ആര്‍.എസ്.പിയുമായി ധാരണ ഉറപ്പിക്കാനായിരുന്നു കൂടിക്കാഴ്ച. യുടിയുസി ജില്ലാ നേതാവിന്റെ നിര്‍ദേശ പ്രകാരമാണ് ആര്‍.എസ്.പി പ്രാദേശിക നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതെന്നും ആരോപണമുണ്ട്.
ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയെ തുടര്‍ന്ന് ആര്‍.എസ്.പി പ്രതിനിധിയെ മാറ്റി പകരം ആള്‍ക്ക് തിരഞ്ഞെടുപ്പ് ചുമതല നല്‍കിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച ആര്‍.എസ്.പി യോഗത്തിലും രൂക്ഷമായ വാക്കു തര്‍ക്കമുണ്ടായി.
കൂടിക്കാഴ്ച നടന്നത് സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഡീല്‍ നേരത്തെ തിരിച്ചറിഞ്ഞതിനാല്‍ വോട്ട് ചോര്‍ച്ച തടയാന്‍ കഴിഞ്ഞുവെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.