തൃശൂര്‍: വില്‍പനയ്‌ക്കെത്തിച്ച സോഡാ കുപ്പിക്കുള്ളില്‍ ചത്ത പാമ്പിനെ കണ്ടെത്തി. വെള്ളാങ്ങല്ലൂര്‍ സ്വദേശിയുടെ കടയില്‍ നിന്ന് വാങ്ങിയ ജീരക സോഡയിലാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് നിര്‍മാണ യൂണിറ്റ് ആരോഗ്യ വകുപ്പ് താല്‍കാലികമായി അടപ്പിച്ചു.
സോളാര്‍ പാനല്‍ നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് കുപ്പിയില്‍ പാമ്പിനെ കണ്ടത്. ജോലിക്കിടെ കുടിക്കാനായി വാങ്ങിയ സോഡാ കുപ്പി തുറന്ന ഉടന്‍ തന്നെ ഉള്ളില്‍ എന്തോ കിടക്കുന്നത് തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വിശദമായി പരിശോധിച്ചപ്പോഴാണ് പാമ്പിന്റെ കുഞ്ഞാണെന്ന് വ്യക്തമായത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തൊഴിലാളികള്‍ വിവരം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ സോഡ നിര്‍മിച്ച യൂണിറ്റില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തുകയും ആയിരുന്നു. തുടര്‍ന്ന് നിര്‍മാണ യൂണിറ്റ് ആരോഗ്യ വകുപ്പ് അധികൃതര്‍ താല്‍കാലികമായി അടപ്പിക്കുകയായിരുന്നു. ഭക്ഷണ സാധനങ്ങളുടെ നിര്‍മാണത്തിലും വിതരണത്തിലും പുലര്‍ത്തേണ്ട ശുചിത്വ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.