വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും പങ്കെടുത്ത വൈറ്റ് ഹൗസ് വിരുന്നിനിടെ വെടിയുതിർത്ത അക്രമി പിടിയിലായി. പൂർണ നഗ്നനായി എത്തിയ അക്രമിയെ സായുധരായ സുരക്ഷാ ഉദ്യോഗസ്ഥർ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. നിലത്ത് കമിഴ്ന്ന് കിടക്കുന്ന പ്രതിയുടെ നഗ്നത മറയ്ക്കാൻ പത്രങ്ങൾ ഉപയോഗിച്ച നിലയിലുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് വൈറ്റ് ഹൗസും പരിസരവും കനത്ത സുരക്ഷാ വലയത്തിലാക്കിയ സൈന്യം വിശദമായ അന്വേഷണം ആരംഭിച്ചു.
വൈറ്റ് ഹൗസിൽ വെടിവെപ്പ് ഉണ്ടായ സംഭവം അപ്രതീക്ഷിതമെന്ന് ട്രംപ് പ്രതികരിച്ചു. അക്രമിയെ കീഴ്പ്പെടുത്തിയ യുഎസ് സീക്രട്ട് സർവീസിലെ ഉദ്യോഗസ്ഥരെ ട്രംപ് അഭിനന്ദിച്ചു. അക്രമി പിടിയിലായെന്നും അയാൾ താമസിക്കുന്ന കാലിഫോർണിയയിലെ അപ്പാർട്ട്മെൻ്റ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സുരക്ഷാ ഉദ്യോഗസഥരും അറിയിച്ചു.
"അക്രമിയുടെ ലക്ഷ്യം ഞാനായിരുന്നു. സമൂഹത്തിൽ വലിയ ഇംപാക്ട് ഉണ്ടാക്കുന്നവരാണ് കൂടുതൽ വേട്ടയാടപ്പെടുക. ഇതുപോലുള്ള എന്തെങ്കിലും സംഭവിക്കുമ്പോൾ അത് എല്ലായ്‌പ്പോഴും ഞെട്ടിപ്പിക്കുന്നതാണ്. ആക്രമണം വളരെ പെട്ടെന്നായിരുന്നു. ചിന്തിക്കാൻ അധികം സമയമില്ലായിരുന്നു. ഇത്തരം രോഗികളെ, ഈ കൊള്ളക്കാരെ, ഈ ഭയങ്കര മനുഷ്യരെ... നമ്മുടെ ജീവിതത്തിൻ്റെ ഘടന മാറ്റാനും നമ്മൾ ചെയ്യുന്ന കാര്യങ്ങളുടെ ഗതി മാറ്റാനും അനുവദിക്കുന്നത് എനിക്ക് ഇഷ്ടമല്ല,” ട്രംപ് പറഞ്ഞു.
വാഷിങ്ടൺ ഹിൽട്ടൺ ഹാളിൽ മാധ്യമ പ്രവർത്തകർക്കായി ഒരുക്കിയ ഡിന്നർ ചടങ്ങിനിടെയാണ് പുറത്ത് വെടിവെപ്പ് ഉണ്ടായത്. ആർക്കും പരിക്കുകളോ ജീവാപായമോ സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.