ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസിൽ 99.18 ശതമാനവും ഐഎസ്ഇ പന്ത്രണ്ടാം ക്ലാസിൽ 99.13 ശതമാനം വിജയവുമാണ് ഉള്ളത്. പത്താം ക്ലാസിൽ പെൺകുട്ടികളുടെ വിജയ ശതമാനം 99.46ഉം ആൺകുട്ടികളുടെ വിജയ ശതമാനം 98.93ഉം ആണ്.
12-ാം ക്ലാസിൽ പെൺകുട്ടികൾ 99.48 ശതമാനും ആൺകുട്ടികൾ 98.81ശതമാനവും വിജയം നേടി. രണ്ടു ക്ലാസുകളിലും വിജയശ തമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ. https://cisce.org, https://results.cisce ഈ സൈറ്റുകളിൽ പരീക്ഷാ ഫലം പരിശോധിക്കാം.
നാല് ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളാണ് രാജ്യത്ത് പരീക്ഷയെഴുതിയത്. ക്യുആര്‍ കോഡുകള്‍ രേഖപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റുകളാണ് ഇത്തവണ സിഐഎസ്‌സിഇ നല്‍കുന്നത്. 2025 ലെ പത്താം ക്ലാസ് പരീക്ഷാഫലത്തില്‍ 99.02 ആയിരുന്നു രാജ്യത്തെ വിജയ ശതമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.