തിരുവനന്തപുരം: മെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്. ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെയാണ് പരീക്ഷ. രാവിലെ 11 മുതല്‍ ഒന്നര വരെയാണ് റിപ്പോര്‍ട്ടിങ് സമയം. പരീക്ഷ രണ്ടിനാണ് ആരംഭിക്കുന്നതെങ്കിലും ഒന്നരയ്ക്ക് മുമ്പ് നിര്‍ബന്ധമായും കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.
രാജ്യത്തിനകത്തും പുറത്തുമായി 22.79 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. 23 പരീക്ഷാ കേന്ദ്രങ്ങളാണ് എന്‍.ടി.എ അനുവദിച്ചിട്ടുള്ളത്. പൊലീസ് സബ് ഡിവിഷനുകളില്‍ പരീക്ഷാ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള സ്‌കൂളുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തുമെന്നും ആവശ്യമായ പൊലീസിനെ വിന്യസിക്കുമെന്നും ഡി.വൈ.എസ്.പിമാര്‍ യോഗത്തില്‍ അറിയിച്ചു.
മെയ് രണ്ട് മുതല്‍ മൂന്ന് വരെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ആവശ്യമായ പൊലീസ് സംവിധാനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ചോദ്യ പേപ്പറുകള്‍ അടങ്ങിയ ട്രങ്കുകള്‍ക്കും പരീക്ഷയ്ക്ക് ശേഷമുള്ള ഉത്തരക്കടലാസുകള്‍ ഉള്‍പ്പെടെയുള്ള ട്രങ്കുകള്‍ക്കും പൊലീസ് സേവനം അനുവദിച്ചു നല്‍കാന്‍ തീരുമാനിച്ചു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും തലേ ദിവസം മുതല്‍ തടസം കൂടാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉറപ്പ് വരുത്താന്‍ കെ.എസ്.ഇ.ബിക്കും നിര്‍ദേശം നല്‍കിയിരുന്നു.
കൂടാതെ രാവിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തുന്നതിനും തിരികെ പോകുന്നതിനും ആവശ്യമായ ഗതാഗത സംവിധാനങ്ങള്‍ കെ.എസ്.ആര്‍.ടി.സി ഉറപ്പ് വരുത്തും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികള്‍ എല്ലാ സെന്ററുകളിലും സ്വീകരിച്ചിട്ടുണ്ടെന്ന് കോര്‍ഡിനേറ്റര്‍മാരും പരീക്ഷാ കേന്ദ്ര സൂപ്രണ്ടുമാരും ഉറപ്പ് വരുത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.