ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ഇരുപതിലധികം പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുലര്‍ച്ചെ ആറോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറിലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് ഉടനെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 14 ഓളം അഗ്‌നിശമന സേനാ യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും തീ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് പടര്‍ന്നിരുന്നു.
കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കെട്ടിടത്തിലെ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.