ന്യൂഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രി കസേരയ്ക്കായുള്ള പിടിവലി തുടരുന്നതിനിടെ ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ഹൈക്കമാന്‍ഡ്. ഉപമുഖ്യമന്ത്രി പദം, സുപ്രധാന വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളാണ് ഫോര്‍മുലയിലുള്ളതെന്നാണ് വിവരം. എന്നാല്‍ ആരാണ് മുഖ്യമന്ത്രിയെന്നോ, ആര്‍ക്കാണ് ഉപമുഖ്യമന്ത്രി പദം എന്നോ തീരുമാനമായിട്ടില്ല.
മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള തങ്ങളുടെ അവകാശ വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും. അണികളെ രംഗത്തിറക്കിയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിനിടെയാണ് അനുനയ ഫോര്‍മുലയുമായി ഹൈക്കമാന്‍ഡ് എത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി വിഷയത്തില്‍ നിര്‍ണായകമാവുക ശനിയാഴ്ച രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയാണ്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും വെള്ളിയാഴ്ച വൈകിട്ടോ ശനിയാഴ്ച രാവിലെയോ ഡല്‍ഹിയിലെത്തുമെന്നാണ് വിവരം. വേണുഗോപാല്‍ നിലവില്‍ ഡല്‍ഹിയിലുണ്ട്. മൂന്ന് നേതാക്കളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.