കോട്ടയം: മുഖ്യമന്ത്രി കസേരയ്ക്കായുള്ള വടംവലി തുടരുന്നതിനിടെ വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസാണ് കോട്ടയം കുറുപ്പുന്തറ കവലയില്‍ ആത്മഹത്യാശ്രമം നടത്തിയത്. രാവിലെ പത്ത് മണിയോടെ പെട്ടി ഓട്ടോയിലാണ് ഇദേഹം കുറുപ്പന്തറ കവലയിലെത്തിയത്. തുടര്‍ന്ന് വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ഓട്ടോയില്‍ കയറി ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു.
ലൈറ്ററുമായി നിന്ന ഫ്രാന്‍സിസിനെ, സ്ഥലത്തെത്തിയ കുറുപ്പന്തറ പൊലീസ് അനുനയിപ്പിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കുമെന്ന് പറഞ്ഞാണ് പൊലീസ് ഫ്രാന്‍സിസിനെ അനുനയിപ്പിച്ചതെന്നാണ് വിവരം. ജനങ്ങളുടെ വോട്ടുമേടിച്ച ശേഷം ജനങ്ങളെ പറ്റിക്കരുതെന്നാണ് ഫ്രാന്‍സീസിന്റെ ആവശ്യം.
വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഇന്നലെ പ്രകടനങ്ങള്‍ നടന്നിരുന്നു. കോണ്‍ഗ്രസില്‍ നോക്കുകൂലി വേണ്ടെന്നും വിജയത്തിനായി പ്രവര്‍ത്തിച്ച പടനായകനെ തന്നെ നാടിന്റെ നായകനാക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
'ആ പരിപ്പ് ഇവിടെ വേവില്ല കോവാലാ, ഇരിക്കൂര്‍ കണ്ട് പനിക്കേണ്ട' എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കെ.സി വേണുഗോപാലിനെതിരെ കണ്ണൂര്‍ ഇരിക്കൂറില്‍ ഉയര്‍ന്നു. മുഖ്യമന്ത്രിപദം ലഭിച്ചാല്‍ ഇരിക്കൂരില്‍ നിന്ന് മത്സരിച്ച് നിയമസഭയിലെത്താനാണ് കെ.സി വേണുഗോപാലിന്റെ ശ്രമം എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.