പുനലൂര്‍: ശക്തമായ മഴയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പുനലൂരില്‍ മതിലും സര്‍വീസ് സ്റ്റേഷന്‍ കെട്ടിടവും ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ലോറിക്കുള്ളില്‍ കുടുങ്ങിയ വന്‍മള സ്വദേശി അയ്യത്ത് പുത്തന്‍ വീട്ടില്‍ സിജു തോമസ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
ഏറെ നേരത്തേ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ലോറിയുടെ ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് ഷിജുവിന്റെ മൃതദേഹം പുറത്തെടുത്തത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ നെല്ലിപ്പള്ളി പെട്രോള്‍ പമ്പിന് പിന്‍ഭാഗത്തായി പ്രവര്‍ത്തിച്ച് വന്ന സര്‍വീസ് സ്റ്റേഷന്‍ കെട്ടിടവും തൊട്ടുചേര്‍ന്ന മതിലുമാണ് ഇടിഞ്ഞുവീണത്. ചൊവ്വാഴ്ച ഉച്ച മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. തുടര്‍ന്നാണ് അപകടം ഉണ്ടായത്. കൂറ്റന്‍ കോണ്‍ക്രീറ്റ് മതിലും സര്‍വീസ് സ്റ്റേഷന്‍ കെട്ടിടവും ഇടിഞ്ഞുവീഴുകയായിരുന്നു.
ലോറിയും സ്‌കൂള്‍ ബസും സ്‌കൂട്ടറുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉള്ളില്‍ പെട്ടതായി സംശയിക്കുന്നുണ്ട്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര വാഹനങ്ങള്‍ക്ക് മുകളില്‍ പതിച്ച നിലയിലാണ്. കൂറ്റന്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചാണ് കോണ്‍ക്രീറ്റ് പാളികള്‍ നീക്കിയത്. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.