ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ വാഹനവ്യൂഹങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇന്ധന ക്ഷാമം നേരിടാന്‍ പൗരന്മാരോട് നിര്‍ദേശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മാതൃകാപരമായ തീരുമാനം.
പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം സുരക്ഷാ ചുമതലയുള്ള എസ്പിജി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ നടപടികള്‍ ആരംഭിച്ചു. സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ ആയിരിക്കും ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക. സുരക്ഷാ വ്യൂഹത്തില്‍ പരമാവധി ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി നിലവിലുള്ള വാഹനങ്ങളെ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റും.
ഇതേ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിന്റെ മറ്റ് മന്ത്രാലയങ്ങളിലും ഡിപ്പാര്‍ട്ട്‌മെന്റുകളിലും കൊണ്ടുവരാനും ആലോചനയുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ വാഹന ഉപയോഗം കുറയ്ക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.