എസ്എസ്എല്‍സി ഫലം 15 ന്: പരീക്ഷാ ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്

എസ്എസ്എല്‍സി ഫലം 15 ന്: പരീക്ഷാ ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫല പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടായേക്കും. മൂല്യനിര്‍ണയവും മറ്റ് നടപടികളും പൂര്‍ത്തിയായി. ഇന്ന് പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് അന്തിമ ഫലം വിലയിരുത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം വരിക. ഈ മാസം 15ന് ഫലം പ്രസിദ്ധീകരിക്കുമെന്നാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്. ഇതേ തീയതിയില്‍ തന്നെ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത.

പരീക്ഷാബോര്‍ഡ് ചേര്‍ന്ന ശേഷം ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു ദിവസം കൂടി വേണ്ടി വരും. ഇത് അനുസരിച്ചാണ് ബുധനാഴ്ച പരീക്ഷാ ബോര്‍ഡിന്റെ യോഗം നിശ്ചയിച്ചത്. തുടര്‍ നടപടി പൂര്‍ത്തിയാക്കി വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങള്‍ പരീക്ഷാഭവനും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സാധാരണ വിദ്യാഭ്യാസ മന്ത്രിയാണ് എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടത്തുന്നത്.

എന്നാല്‍ കേരളത്തില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സഹചര്യത്തില്‍ ചീഫ് സെക്രട്ടറിയോ, പൊതു വിദ്യാഭ്യാസ ഡയറക്ടറോ ആയിരിക്കും ഫലം പ്രഖ്യാപിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.