പരിശോധന പൂര്‍ത്തിയാക്കി സോണിയ ഗാന്ധി ആശുപത്രി വിട്ടു; രാഹുല്‍-ഖാര്‍ഗെ കൂടിക്കാഴ്ച വൈകുന്നേരം

പരിശോധന പൂര്‍ത്തിയാക്കി സോണിയ ഗാന്ധി ആശുപത്രി വിട്ടു; രാഹുല്‍-ഖാര്‍ഗെ കൂടിക്കാഴ്ച വൈകുന്നേരം

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി ആശുപത്രി വിട്ടു. നേത്ര ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനയ്ക്കായാണ് അവര്‍ ആശുപത്രിയിലെത്തിയത്.

ശസ്ത്രക്രീയയ്ക്കായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ രാവിലെ നല്‍കിയ വാര്‍ത്ത. എന്നാല്‍ സന്ദര്‍ശനത്തിന് ശേഷം സോണിയ ഗാന്ധി വീട്ടില്‍ തിരിച്ചെത്തി.

കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് സോണിയ ഗാന്ധി ആശുപത്രിയിലായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഇതോടെ മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും നീളുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു.

എന്നാല്‍ പതിവ് ചികിത്സകളുടെ ഭാഗമായുള്ള ആശുപത്രി സന്ദര്‍ശനമാണ് നടന്നത് എന്ന വിവരം പുറത്തുവന്നതോടെ ഈ ആശങ്കയ്ക്ക് വിരാമമായി. വൈകുന്നേരത്തോടെ രാഹുലും ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.