ചര്‍ച്ചകള്‍ പൂര്‍ത്തിയായി: മുഖ്യമന്ത്രിയെ വ്യാഴാഴ്ച പ്രഖ്യാപിക്കും

 ചര്‍ച്ചകള്‍ പൂര്‍ത്തിയായി: മുഖ്യമന്ത്രിയെ വ്യാഴാഴ്ച പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയെ വ്യാഴാഴ്ച പ്രഖ്യാപിക്കും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന യോഗത്തിന് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ പതിനൊന്നിന് തിരുവനന്തപുരത്ത് ചേരുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.

രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും ജയറാം രമേശും ഇന്ന് വൈകുന്നേരം ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. മുക്കാല്‍ മണിക്കൂറോളമാണ് മൂവരും ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുമായി സംസാരിച്ച ശേഷമാകും പ്രഖ്യാപനം. ഒറ്റ പേരുമായാണ് രാഹുല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലേക്ക് എത്തിയതെന്നാണ് സൂചന.

എം.എല്‍.എമാരുടെ സാങ്കേതിക പിന്തുണ എന്നതിനപ്പുറം കേരളത്തിന്റെ ജനാഭിലാഷവും മുന്നണിയിലെ ഐക്യവും മുന്‍നിര്‍ത്തിയുള്ളതാണ് അന്തിമ തീരുമാനം. മുസ്ലീംലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍.എസ്.പി, സി.എം.പി തുടങ്ങിയ ഘടകകക്ഷികളെല്ലാം തങ്ങളുടെ അഭിപ്രായങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.