തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ വൈകുന്നേരം നാലിന് തിരുവനന്തപുരത്ത് എത്തും. അതിന് ശേഷം നടക്കുന്ന നിയമസഭാകക്ഷി യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം.
മുകുള്‍ വാസ്നിക്, അജയ് മാക്കന്‍, ദീപ ദാസ് മുന്‍ഷി തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ് തലസ്ഥാനത്ത് എത്തുക. പ്രഖ്യാപനത്തിന് പിന്നാലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രതിനിധികള്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും.
അതേസമയം നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ വി.ഡി സതീശനും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ്, ഘടകക്ഷി എംഎല്‍എമാരും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കെ.സി വേണുഗോപാല്‍ ഡല്‍ഹിയില്‍ തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.